കാലടി: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റിൽ ആയിരിക്കുന്നു. മറ്റൂര്‍ യോർധനാപുരം പൊതിയക്കര പുത്തന്‍പുര വീട്ടില്‍ ക്രിസ്റ്റിന് (22), പൊതിയക്കര വള്ളൂരാന്‍ വീട്ടില്‍ ആഷിഖ് (22), കുന്നേക്കാടന്‍ വീട്ടില്‍ സേവ്യര്‍ (51) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ഞപ്രയില്‍ മറ്റൂര്‍ തോട്ടകം പള്ളിപ്പാടന്‍ വീട്ടില്‍ ഗോള്‍ബിനെയാണ് ഇവർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇവരെ കൂടാതെ ശ്യാം, ബെറ്റി എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരാളും ചേര്‍ന്നായിരുന്നു ആക്രമണം നടത്തിയിരിക്കുന്നത്. എന്നാൽ അതേസമയം പരിക്കേറ്റ ഗോള്‍ബിന്‍ ചികിത്സയിലാണ്.
Post Your Comments