KeralaLatest NewsNews

‘ഇനിയും വരും, അയ്യനെ കാണാൻ’; പുണ്യദർശനം കഴിഞ്ഞ് മലയിറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ശബരിമല ദർശനം നടത്തി ഗവർണർ ആരിഫ് ഖാൻ

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പമ്പ ഗണപതികോവിലിൽ നിന്നും ഇരുമുടികെട്ടുനിറച്ച് മലകൾ നടന്നുകയറിയാണ് ഗവർണർ സന്നിധാനത്ത് എത്തിയത്. ദർശനത്തിന് ശേഷം ശബരിമല അയ്യപ്പന്റെ പൂങ്കാവനം മാലിന്യ മുക്തമായി പരിരക്ഷിക്കുന്നതിന് നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായ ശുചീകരണത്തിൽ അദ്ദേഹവും പങ്കാളിയായി.

Also Read:ജലീല്‍ പൊതു ജീവിതത്തിന്റെ മാന്യത ഉയര്‍ത്തിപ്പിടിച്ചയാള്‍ ; രാജി സ്വാഗതാർഹമെന്ന് എ വിജയരാഘവൻ

ഇളയമകന്‍ കബീര്‍ ആരിഫിനൊപ്പമാണ് ഗവർണർ ശബരിമല ദർശനം നടത്തിയത്. 9.50 നാണ് പുണ്യദർശനം കഴിഞ്ഞ് ഗവര്‍ണറും സംഘവും മലയിറങ്ങിയത്. ശബരിമല ദര്‍ശനത്തിനായി മികച്ച സൗകര്യം തനിക്ക് ക്രമീകരിച്ചു നൽകിയ ദേവസ്വം ബോർഡിനും ജീവനക്കാർക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇനിയും ശബരിമല ദര്‍ശനത്തിനായി എത്തുമെന്നുള്ള ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു. സ്വാമി അയ്യപ്പന്‍ റോഡ് വഴിയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മലയിറക്കം.

ഞായറാഴ്ച വൈകിട്ടാണ് ഇരുമുടി കെട്ടുമേന്തി ശരണം വിളിയുമായി അയ്യപ്പദര്‍ശനപുണ്യം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ എത്തിയത്. പതിനെട്ടാം പടി കയറി അയ്യപ്പദര്‍ശനം കഴിഞ്ഞ് മാളികപ്പുറത്തമ്മയെയും തൊഴുത് ഹരിവരാസനവും കണ്ടാണ് ഗവര്‍ണര്‍ തിരുമുറ്റത്തു നിന്ന് വാവര് സ്വാമിയെ വണങ്ങാനായി പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button