
റയൽ മാഡ്രിഡ് സെന്റർ ബാക്കായ വരാനെ കോവിഡ് മുക്തനായി. കഴിഞ്ഞ ആഴ്ച കോവിഡ് പോസിറ്റീവ് ആയതു കാരണം വരാനെയ്ക്ക് ലിവർപൂളിനെതിരായ ആദ്യ പാദ മത്സരം നഷ്ടമായിരുന്നു. അതേസമയം, ഒരു കോവിഡ് കൂടെ നെഗറ്റീവായാൽ മാത്രമേ താരത്തിന് ടീമിനൊപ്പം ചേരാൻ സാധിക്കു. നാളെ നടക്കുന്ന ടെസ്റ്റ് നെഗറ്റീവ് ആയാലും ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടറിൽ ലിവർപൂളിനെതിരായ മത്സരത്തി വരാനെ കളിക്കില്ല.
ബ്രിട്ടീഷ് കോവിഡ് നിയമത്തിന്റെ അടിസ്ഥാനത്തിൽ നാളെ നെഗറ്റീവ് ആയാലും ആൻഫീൽഡിൽ നടക്കുന്ന രണ്ടാം പാദത്തിൽ താരത്തിന് കളിക്കാൻ സാധിക്കില്ല. വാരാന്ത്യത്തിൽ നടക്കുന്ന ഗെറ്റാഫെയ്ക്ക് എതിരായ മത്സരമാകും വരാനയുടെ ആദ്യ മത്സരം.
Post Your Comments