തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായതോടെ ബസ് യാത്രക്കാർക്ക് ഗതാഗത വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നു മുതൽ ബസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടു പോകാൻ പാടില്ല. നിർദേശം ലംഘിക്കുന്ന ബസുകൾക്ക് എതിരെ കർശന നടപടിയെടുക്കാൻ ഗതാഗത കമ്മീഷണർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് താത്കാലികമായി രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രവൃത്തി ദിവസമായതിനാലും കൂടുതൽ സർവീസ് ഏർപ്പെടുത്താത്തതിനാലും നിർദേശം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയേക്കും. അതേസമയം, പൊതുപരിപാടികള്‍ക്കും ചടങ്ങുകള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തി.
Post Your Comments