സ്വര്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ എൻഫോഴ്സ്‌മെന്റ് സംഘം ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. സ്വപ്നയെ ചോദ്യം ചെയ്യുന്നതിനായി അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു.
എന്നാൽ ക്രൈംബ്രാഞ്ചിന്റെ നീക്കത്തെ ഇ.ഡി കോടതിയിൽ എതിർത്തു. പുറത്ത് വന്ന ശബ്ദരേഖ സ്വപ്നയുടേത് തന്നെയാണോ എന്ന് ഉറപ്പുവരുത്തണമെന്ന് ക്രൈം ബ്രാഞ്ച് ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
എന്നാൽ സ്വപ്നയെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ചിനെ അനുവദിക്കരുതെന്ന് ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെയ്യുന്നെന്ന തരത്തിൽ പുറത്തുവന്ന ശബ്ദരേഖ തന്റേതുതന്നെയാണെന്ന് സ്വപ്ന ജയിൽ അധികൃതർക്ക് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരുന്നു.
Post Your Comments