കണ്ണൂര്‍: പാനൂരില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച് ബി.ജെ.പി നേതാവ് സി.കെ പത്മനാഭനും സംഘവും. മന്‍സൂറിന്റെ കൊലപാതകത്തിലെ പ്രതികള്‍ സി.പി.എമ്മുകാരായതിനാല്‍ പൊലീസ് അന്വേഷണം കൊണ്ട് കാര്യമില്ലെന്നും സി.ബി.ഐ ആണ് കേസ് അന്വേഷിക്കേണ്ടതെന്നും അതിനാണ് പ്രസക്തിയുള്ളതെന്നും വീട് സന്ദര്‍ശിച്ച ശേഷം ബി.ജെ.പി നേതാവ് പ്രതികരിച്ചു. സി.കെ പത്മനാഭന്‍ മന്‍സൂറിന്റെ പിതാവ് മുസ്തഫയോടും സഹോദരന്‍ മുഹ്സിനോടും സംസാരിച്ചു.
Post Your Comments