Latest NewsNewsIndia

മകനെ കൊലപ്പെടുത്തിയത് തൃണമൂൽ ഗുണ്ടകൾ, ബിജെപിക്കാരൻ ആയതുകൊണ്ട് അവഗണിച്ചു; മമതയ്ക്കെതിരെ ആനന്ദ് ബർമ്മന്റെ പിതാവ്

പ്രതികളെ കണ്ടെത്തി ശിക്ഷ നൽകണമെന്നും ജഗദീഷ് ബർമ്മൻ ആവശ്യപ്പെട്ടു

കൊൽക്കത്ത: ബംഗാളിൽ നാലാം ഘട്ട പോളിംഗിനിടെയുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രംഗത്ത്. തന്റെ മകനെ കൊലപ്പെടുത്തിയത് തൃണമൂൽ ഗുണ്ടകളാണെന്ന് വെടിവെപ്പിൽ കൊല്ലപ്പെട്ട ആനന്ദ് ബർമ്മന്റെ പിതാവ് ജഗദീഷ് ബർമ്മൻ പറഞ്ഞു. പ്രതികളെ കണ്ടെത്തി ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: വൈഗയുടെ ശരീരത്തിൽ വെള്ളം മാത്രം, വിഷമില്ല; 5 വർഷമായി സനു ഒളിവിൽ കഴിയുന്നത് ഭാര്യാ വീട്ടുകാർക്ക് അറിയാമെന്ന് അമ്മ

‘വോട്ടെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളിൽ ഞങ്ങളുടെ മകൻ കൊല്ലപ്പെട്ടിട്ടും മമത ബാനർജി ഞങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല. ഞങ്ങൾ ബിജെപിയെ പിന്തുണയ്ക്കുന്നതാണ് ഇതിന് കാരണം. ഏപ്രിൽ 14ന് മമത കൂച്ച് ബിഹാറിലേയ്ക്ക് വരുന്നുണ്ട്. എന്നാൽ ഞങ്ങൾക്ക് അവരോട് ഒന്നും സംസാരിക്കാനില്ല’. ജഗദീഷ് ബർമ്മൻ പറഞ്ഞു.

പോളിംഗ് ബൂത്തിലേയ്ക്ക് തൃണമൂൽ ഗുണ്ടകൾ ബോംബ് എറിഞ്ഞെന്നും ഇതിന് പിന്നാലെ തന്റെ മകനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും ജഗദീഷ് ബർമ്മൻ ആരോപിച്ചു. വെടിവെപ്പിൽ കൊല്ലപ്പെട്ട നാല് പേരുടെ കുടുംബവുമായും മമത സംസാരിച്ചിരുന്നു. എന്നാൽ ആനന്ദ് ബർമ്മന്റെ കുടുംബത്തെ മമത അവഗണിച്ചതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button