കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായി വരാപ്പുഴ. 100 ശതമാനം വാക്‌സിനേഷൻ എന്ന നേട്ടമാണ് വരാപ്പുഴ കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ 60 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ വിതരണം പൂർത്തിയാക്കിയെന്ന റെക്കോർഡും എറണാകുളം ജില്ലയ്ക്കാണ്.
വരാപ്പുഴ പഞ്ചായത്തിലെ 60 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകളുടെയും വാക്‌സിൻ വിതരണം അതിവേഗത്തിലാണ് പൂർത്തിയായത്. ഈ മാതൃക ഏറ്റെടുത്ത മൂക്കന്നൂർ പഞ്ചായത്തും പിറവം മുനിസിപ്പാലിറ്റിയും 60 വയസിന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ മൂന്നാം ഘട്ട വാക്‌സിനേഷനിൽ 45 വയസിന് മുകളിൽ പ്രായമുള്ള 5 ലക്ഷം ആളുകൾക്ക് വാക്‌സിൻ നൽകി കഴിഞ്ഞു.
ജില്ലയിൽ പ്രതിദിനം ശരാശരി 30,000 ആളുകൾക്കാണ് വാക്‌സിൻ നൽകുന്നത്. ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് വാക്‌സിൻ എടുക്കേണ്ടത് എറണാകുളം ജില്ലയിലാണ്. അതേസമയം, പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 6,000 കടന്നതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ ചികിത്സയിലുള്ള ജില്ലയും എറണാകുളമാണ്.
Post Your Comments