Latest NewsNewsIndia

സുപ്രീം കോടതിയില്‍ പകുതിയില്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ്

ന്യൂഡൽഹി: സുപ്രീം കോടതിയിൽ 50 ശതമാനത്തിലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോടതി ജീവനക്കാരിൽ പലരും നിരീക്ഷണത്തിലാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ കോടതി മുറികളും അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Read Also: ലീഗ് നേതാവ് കെ എം ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്

കോടതിയിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്നു മുതൽ ജഡ്ജികൾ വീടുകളിലിരുന്ന് വീഡിയോ കോൺഫറൻസിലൂടെയായിരിക്കും കേസുകൾ കേൾക്കുക. അതിനാൽ തന്നെ ഇന്ന് വൈകി മാത്രമായിരിക്കും കോടതി നടപടികൾ ആരംഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ബന്ധു നിയമനം; ലോകായുക്ത വിധിക്കെതിരെ കെ ടി ജലീൽ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button