Latest NewsKeralaNewsCrime

‘രതീഷ് ഒരു നേതാവിനെ കുറിച്ച് പ്രകോപനപരമായി സംസാരിച്ചു; രതീഷിനെ മറ്റ് പ്രതികൾ മർദ്ദിച്ച് കെട്ടിത്തൂക്കി’

രതീഷ് കൂലോത്തിന്റെത് ആത്മഹത്യയല്ലെന്ന് കെ. സുധാകരൻ

മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. രതീഷിനെ കൂട്ടുപ്രതികൾ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കെ സുധാകരൻ. രതീഷ് കൂലോത്തിന്റെത് ആത്മഹത്യയല്ലെന്നും മൻസൂർ വധക്കേസിലെ പ്രതികൾ സഹപ്രതിയായ രതീഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സുധാകരൻ നടത്തിയത്.

‘രതീഷ് ഒരു നേതാവിനെ കുറിച്ച് പ്രകോപനപരമായി സംസാരിച്ചു. ഇതേച്ചൊല്ലി രതീഷ് മറ്റ് പ്രതികളുമായി തർക്കമുണ്ടായി. തർക്കത്തിനൊടുവിൽ കൂട്ടുപ്രതികൾ രതീഷിനെ മർദ്ദിച്ചു. ശേഷം കെട്ടിത്തൂക്കി.’- കെ. സുധാകരൻ ആരോപിച്ചു. അതേസമയം, ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും രതീഷിൻ്റെ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

Also Read:വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ മർദ്ദിച്ചു കൊലപ്പെടുത്തി; രണ്ടു പേർ കസ്റ്റഡിയിൽ

സംഭവത്തിൽ റൂറല്‍ എസ് പി ഫോറന്‍സിക് സര്‍ജന്റെ മൊഴി എടുത്തു. രതീഷ് കൂലോത്തിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കണ്ണൂര്‍ സിറ്റി ക്രൈം ബ്രാഞ്ചില്‍ നിന്നും സ്‌റ്റേറ്റ് ക്രൈംബ്രാഞ്ചിന് അന്വേഷണച്ചുമതല കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജു ജോസാണ് കേസന്വേഷിക്കുക. ഒരാള്‍ തൂങ്ങിമരിച്ചതിനെക്കാള്‍ അസാധാരണത്വം രതീഷിന്‍റെ മരണത്തിലുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത കോഴിക്കോട് ഫോറന്‍സിക് വിഭാഗത്തിന്‍റെ കണ്ടെത്തല്‍. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമുണ്ട്. ശ്വാസം മുട്ടിച്ചതായ സൂചന ശരീരത്തിലുണ്ട്. മരണ കാരണം സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വരുത്താനാണ് റൂറല്‍ എസ്പി തന്നെ നേരിട്ടെത്തി ഫോറന്‍സിക് മേധാവിയുടെ മൊഴിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button