ന്യൂഡൽഹി: ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ശേഷം രാഷ്ട്രപതി ഭവനിൽ തിരിച്ചെത്തി രാംനാഥ് കോവിന്ദ്. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഷ്ട്രപതി ഇക്കാര്യം അറിയിച്ചത്.
‘ശസ്ത്രക്രിയയ്ക്ക് ശേഷം രാഷ്ട്രപതി ഭവനിൽ തിരിച്ചെത്തിയിരിക്കുന്നു. എന്റെ മടങ്ങിവരവിനായി പ്രാർത്ഥിച്ചവർക്കും എയിംസിലെയും സൈനിക ആശുപത്രിയിലെയും ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി പറയുന്നു. എല്ലാവർക്കും നന്ദി. തിരിച്ചെത്തിയതിൽ അതിയായ സന്തോഷം’. രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.
മാർച്ച് 26നാണ് നെഞ്ചുവേദനയെ തുടർന്ന് രാംനാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് എയിംസിലേയ്ക്ക് മാറ്റുകയായിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ രാഷ്ട്രപതിയിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ആശംസകൾ അറിയിച്ചിരുന്നു.
Post Your Comments