പ്രിത്വിരാജിനും മഞ്ജുവാരിയറിനും പിന്നാലെ സഞ്ജു സാംസൺ അയച്ചുകൊടുത്ത രാജസ്ഥാൻ റോയൽസിന്റെ ജേഴ്‌സി പങ്കുവെച്ച് നടൻ മോഹൻലാൽ. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് മോഹൻലാൽ തനിക്ക് ലഭിച്ച ജേഴ്‌സി പങ്കുവെച്ചത്. തന്റെ ആദ്യ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും എല്ലാവിധ ആശംസകളും ലാലേട്ടൻ നേർന്നു.
കഴിഞ്ഞ ദിവസം പ്രിത്വിരാജിനും മകൾ അല്ലിയ്‌ക്കും ജേഴ്സിയും ഗിഫ്റ്റ് ഹാംപറും സഞ്ജു സാംസൺ അയച്ചുകൊടുത്തിരുന്നു. പിന്നാലെ താരം സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും നന്ദി അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരുന്നു. അതേസമയം ലയാളി താരം സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിൽ രാജസ്ഥാൻ റോയൽസിൽ ആദ്യ അങ്കത്തിന് ഇന്നിറങ്ങും. കെ എൽ രാഹുൽ നയിക്കുന്ന പഞ്ചാബ് കിങ്‌സാണ് രാജസ്ഥാൻ റോയൽസിന്റെ എതിരാളികൾ. ഇന്ന് 7.30ന് മുംബൈയിൽ വെച്ചാണ് പഞ്ചാബ്-രാജസ്ഥാൻ പോരാട്ടം.
Post Your Comments