KeralaNattuvarthaLatest NewsNews

വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കെതിരെ വിവാദ പരാമർശം; അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫിസിലേക്ക് മാർച്ച്

അഡ്വ. ഹരീഷിനെപ്പോലുള്ള വിഷവിത്തുകൾ സമൂഹത്തിന് അപകടമാണെന്ന് ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ. വാളയാർ പെൺകുട്ടികളുടെ അമ്മയെ അപമാനിച്ച് വിവാദ പരാമർശം നടത്തിയ അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം.

‘2019 ൽ അമ്മക്ക് വേണ്ടി വാദിച്ച വക്കീലാണ് ഹരീഷ്. ഇപ്പോൾ സ്വയം കൂറുമാറി വർഗീയ വിഷം ജ്വലിപ്പിക്കുകയാണ്. വളയാർ അമ്മ നീതിയുടെ പ്രതീകമാണ്. അവർ കുറ്റവാളിയാണെന്ന് ആരും വിധിയെഴുതിയിട്ടില്ല. സാധരണമായൊരു രാഷ്ട്രീയ പ്രസ്താവനയല്ല ഹരീഷ് നടത്തിയത്. വർഗീയതയുടെ വിഷമാണ് ചീറ്റിയത്. അദ്ദേഹം നീതി നിർവഹണത്തിന്‍റെ അൾത്താരയിൽ പ്രവേശിക്കാൻ യോഗ്യനല്ലെന്ന് സ്വയം തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഘടിത രാഷ്ട്രീയ പിൻബലമില്ലാത്ത ദുർബല ദലിത് സ്ത്രീയെ പൊലീസിന്റെയും, അധികാരത്തിന്റെയും പിന്തുണയുണ്ടെന്ന അഹങ്കാരത്തിൽ ആക്രമിക്കുകയാണ് ഹരീഷ് ചെയ്തതെന്നും, അഡ്വ. ഹരീഷ് വാസുദേവൻ ഇപ്പോൾ ജാതി വൈകൃത ലോകത്തിന്‍റെ വക്കാലത്തുമായി നടക്കുന്ന ഒരു വക്കീൽ മാത്രമാണെന്നും എം. ഗീതാനന്ദൻ പറഞ്ഞു. വാളയാർ പെൺകുട്ടികളുടെ അമ്മക്കെതിരെ നടത്തിയ ഈ പരാമർശത്തിൻെറ പേരിൽ പട്ടികജാതി – വർഗ പീഡന നിരോധന നിയമപ്രകാരമുള്ള നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button