Latest NewsKeralaNattuvarthaNews

‘ഹെലികോപ്ടർ അപകടത്തിൽ നിന്നും യൂസഫലി രക്ഷപ്പെട്ടത് അള്ളാഹുവിന്റെ ഒരു മുന്നറിയിപ്പാണ്’; ജോമോൻ പുത്തൻപുരയ്ക്കൽ

എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സാമൂഹിക പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. യൂസഫലി വീടിനു തൊട്ടടുത്തുള്ള സ്ഥലത്ത് പോലും യാത്ര ചെയ്യാൻ ഹെലികോപ്ടർ ഉപയോഗിച്ചതിന് അല്ലാഹുവിൻറെ മുന്നറിയിപ്പാണെന്ന് ജോമോൻ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, ജോമോൻ്റേത് സീരിയസ് പോസ്റ്റ് ആണോ ആതോ സർക്കാസം ആണോയെന്ന് തിരിച്ചറിയുന്നില്ലെന്ന് സോഷ്യൽ മീഡിയ പറയുന്നു. പോസ്റ്റ് ഇങ്ങനെ:

Also Read:ഷോക്കിങ്- പഞ്ഞിക്ക് പകരം ഉപയോഗിച്ച മാസ്‌ക്കുകള്‍ കുത്തിനിറച്ച്‌ കിടക്ക നിർമ്മിച്ച് വിറ്റ് ഫാക്ടറി

*യൂസഫലി വീടിനു തൊട്ടടുത്തുള്ള സ്ഥലത്ത് പോലും യാത്ര ചെയ്യാൻ ഹെലികോപ്റ്റർ ഉപയോഗിച്ചതിന് അല്ലാഹുവിൻറെ മുന്നറിയിപ്പ്*. വ്യവസായ പ്രമുഖൻ എം എ യൂസഫലി കഴിഞ്ഞദിവസം എറണാകുളത്തെ കൊച്ചുകടവന്ത്രയിലുള്ള വീട്ടിൽ നിന്നും തൊട്ടടുത്തുള്ള ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ പോയപ്പോൾ ഹെലികോപ്റ്റർ അപകടത്തിൽ നിന്നും ഭാഗ്യത്തിന് രക്ഷപ്പെട്ടത് അള്ളാഹുവിന്റെ ഒരു മുന്നറിയിപ്പാണ്. കൊച്ചുകടവന്ത്രയിൽ നിന്നും മരടിലുള്ള ആശുപത്രിയിലേക്ക് കാറിൽ പോകാൻ മാത്രമുള്ള ദൂരത്തിന് പകരം ആയി ആണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡി പോലും ഇത്രയും ചെറിയ ദൂരം പോകാൻ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടില്ല. പാവപ്പെട്ട നിരവധി ആളുകൾക്ക് പല സഹായം ചെയ്തു കൊടുത്തിട്ടുള്ളത് കൊണ്ടാകാം എം. എ. യൂസഫലി വലിയ ഒരു അപകടത്തിൽ നിന്നും രക്ഷപെട്ടത് എന്നുള്ള വിശ്വാസം ആണ് എനിക്കുള്ളത്.
ജോമോൻ പുത്തൻപുരയ്‌ക്കൽ.

https://www.facebook.com/permalink.php?story_fbid=1896637513833363&id=100004613986035

shortlink

Related Articles

Post Your Comments

Related Articles


Back to top button