മലപ്പുറം : നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു.ഡി.എഫ് സമ്പൂർണ്ണ വിജയം നേടുമെന്ന് മുസ്ലിംലീഗ് വിലയിരുത്തല്‍. 16 മണ്ഡലങ്ങളിലും വിജയിക്കുമെന്നാണ് ബൂത്തുതല വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ നിയോജകമണ്ഡലം-ജില്ല തല നേതൃയോഗ വിലയിരുത്തല്‍. ജില്ല ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഓരോ മണ്ഡലത്തിലെയും സ്ഥിതിഗതികള്‍ വിലയിരുത്തി.
Read Also : എൽജി വിറ്റഴിക്കൽ വില്പന തുടങ്ങി ; സ്മാർട്ട് ഫോണുകളെല്ലാം പകുതി വിലയ്ക്ക്
അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാനതല വിലയിരുത്തലും നടത്തി. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളില്‍ 81 ഗ്രാമപഞ്ചായത്തിലും 12 നഗരസഭകളില്‍ ഒമ്പത് ഇടത്തും യു.ഡി.എഫ് മേല്‍ക്കെ നേടും. ജില്ലയില്‍ യു.ഡി.എഫിന് മൂന്ന് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ലീഗ് കണക്കുകൂട്ടല്‍. നിലവില്‍ ജില്ലയില്‍ യു.ഡി.എഫ് 12, എല്‍.ഡി.എഫ് 4 എന്നിങ്ങനെയാണ് കക്ഷി നില.
Post Your Comments