KeralaNattuvarthaLatest NewsNews

‘ഹെലികോപ്ടർ വീണ് ഭൂമി നശിച്ചു, 2 കോടി നഷ്ടപരിഹാരം വേണം’; ഹെലികോപ്ടർ കാരണം ചതുപ്പ് ഭൂമി നശിച്ചെന്നാരോപിച്ച് ഉടമ രംഗത്ത്

‘എൻ്റെ ശവത്തിന് മുകളിൽ കൂടിയേ ഹെലികോപ്ടർ എടുക്കാൻ ആകൂ’; ഹെലികോപ്ടർ കാരണം ഭൂമി നശിച്ചെന്നാരോപിച്ച് ഉടമ രംഗത്ത്

പനങ്ങാട്: എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട സംഭവത്തിന് പുതിയ മാനം. ഹെലികോപ്ടർ വീണതോടെ ഭൂമി നശിച്ചെന്ന ആരോപണവുമായി ഭൂ ഉടമ രംഗത്ത്. നെട്ടൂർ സ്വദേശി​ പീറ്ററിന്റെ സ്ഥലത്താണ് ഹെലി​കോപ്ടർ വീണത്. പനങ്ങാട് ജനവാസകേന്ദ്രത്തിനടുത്തുള്ള ചതുപ്പ് പോലെയുള്ള പ്രദേശത്തേക്കാണ് എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ പൈലറ്റ് ഇടിച്ചിറക്കിയത്.

ഭൂമി നശിച്ചെന്നും നഷ്ടപരിഹാരമായി 2 കോടി രൂപ വേണമെന്നുമാണ് ഉടമ ആവശ്യപ്പെടുന്നത്. എം. എ യൂസഫലിയുമായി ബന്ധപ്പെട്ട വ്യക്തിയെ ഫോണിൽ വിളിച്ചാണ് പീറ്റർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. നെട്ടൂർ സ്വദേശി​ പീറ്ററിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന ഓഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്.

Also Read:റംസിയുടെ സഹോദരി അന്‍സി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി, ഇനി തനിക്ക് വേണ്ടെന്ന് ഭർത്താവ്, കൊല്ലണമെന്ന് പിതാവ്

ഹെലികോപ്ടർ വീണ് ഭൂമി താഴ്ന്നു പോയെന്നും വിൽക്കാൻ വെച്ചിരുന്ന ഭൂമി ആയിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. 2 ലക്ഷം രൂപാ തരാമെന്ന് മറുവശത്ത് നിന്നും പറയുമ്പോൾ 2 ലക്ഷം ഒരു കൊട്ട മണ്ണിന് വേണമെന്നും 2 കോടിയാണ് താൻ ആവശ്യപ്പെടുന്നതെന്നും ഉടമ പറയുന്നു. മാനേജരുമായി സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ തന്നോട് ബഹളം ഉണ്ടാക്കിയെന്നും പണം തന്നില്ലെങ്കിൽ ഹെലികോപ്ടർ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നുമാണ് യുവാവ് ഭീഷണിപ്പെടുത്തുന്നത്.

Audio :

കാലാവസ്ഥയിൽ പെട്ടന്നുണ്ടായ മാറ്റവും മഴയുമാണ് ഹെലികോപ്ടർ അടിയന്തിരമായി നിലത്തിറക്കാൻ കാരണം. പരിചയ സമ്പന്നരായ പൈലറ്റുമാരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ വലിയ ദുരന്തമാണ് ഒഴിവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button