Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ; പാലക്കാട് ആലിപ്പഴ വീഴ്ച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ കാറ്റും മഴയും. മഴയെ തുടർന്ന് പലസ്ഥലങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസവും ഉണ്ടായി. വിവിധ മേഖലകളിൽ മരങ്ങൾ കടപുഴകി വീണു. പലയിടത്തും വൈദ്യുതി തടസം ഉണ്ടായി.

Read Also: ‘പൂരങ്ങളടക്കം എല്ലാ ആഘോഷങ്ങളും മാറ്റിവയ്ക്കണം’; തൃശൂർ പൂരത്തിനെതിരെ നിലപാട് കടുപ്പിച്ച് ഐ.എം.എ

മദ്ധ്യകേരളത്തിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പാലക്കാട് കാറ്റിനും മഴയ്ക്കുമൊപ്പം ആലിപ്പഴവീഴ്ച്ചയും ഉണ്ടായി. മലപ്പുറത്തും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. കൊച്ചിയിലും ഇടിയും മഴയും ഉണ്ടായിരുന്നു.

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Read Also: സുരക്ഷാ സേനയ്‌ക്കെതിരെ ജനങ്ങളെ പ്രകോപിതരാക്കി ഇളക്കി വിട്ടത് മമത; ആഞ്ഞടിച്ച് അമിത് ഷാ

കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. ഇടുക്കി, വയനാട് ജില്ലകളിൽ 14 ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് 1,003 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 4563 പേർ

shortlink

Related Articles

Post Your Comments

Related Articles


Back to top button