Latest NewsNewsIndia

സുരക്ഷാ സേനയ്‌ക്കെതിരെ ജനങ്ങളെ പ്രകോപിതരാക്കി ഇളക്കി വിട്ടത് മമത; ആഞ്ഞടിച്ച് അമിത് ഷാ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്തിടെ ബംഗാളിൽ നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നിൽ മമതയാണെന്ന് അദ്ദേഹം ആരോപിച്ചു. ധുപ്ഗുരിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം മമതയ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

Also Read: ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; തലയ്ക്ക് 1 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റിനെ വധിച്ച് സുരക്ഷാ സേന

സീതൽകുച്ചിയിൽ നാലാം ഘട്ട വോട്ടെടുപ്പിനിടെയുണ്ടായ വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെടാൻ കാരണം മമതയാണെന്ന് അമിത് ഷാ പറഞ്ഞു. സുരക്ഷാ സേനയ്‌ക്കെതിരെ ജനങ്ങളെ പ്രകോപിതരാക്കി ഇളക്കി വിട്ടത് മമത ബാനർജിയാണ്. മമതയുടെ പക്കൽ നിന്നും ഇത്തരമൊരു പ്രവൃത്തി ഉണ്ടായില്ലായിരുന്നുവെങ്കിൽ നാല് പേർക്ക് ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നും സിആർപിഎഫിനെ ഉപരോധിക്കാനും ആക്രമിക്കാനും നിർദ്ദേശിച്ചത് മമതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മമതയുടെ നിർദ്ദേശ പ്രകാരം ജനക്കൂട്ടം സുരക്ഷാ സേനയുടെ പക്കലുണ്ടായിരുന്ന തോക്കുകൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് അമിത് ഷാ പറഞ്ഞു. വെടിവെയ്പ്പിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ആനന്ദ് ബർമ്മൻ എന്നയാൾ കൊല്ലപ്പെട്ടത് തൃണമൂൽ ഗുണ്ടകളുടെ വെടിവെയ്പ്പിലാണ്. അതിനാലാണ് ദീദി നാല് പേരുടെ കാര്യം മാത്രം പറയുന്നതെന്നും ആനന്ദ് ബർമ്മന്റെ കാര്യത്തിൽ മൗനം പാലിക്കുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button