Latest NewsKeralaNattuvarthaNews

അദ്ധ്യാപക നിയമനം; വിവരാവകാശ രേഖയ്‌ക്ക് വിചിത്രമായ മറുപടിയുമായി കാലിക്കറ്റ് സർവകലാശാല

അദ്ധ്യാപക നിയമനത്തിലെ അഴിമതി ആരോപണത്തെ തുടർന്ന് നൽകിയ വിവരാവകാശ അപേക്ഷയ്‌ക്ക് വിചിത്രമായ മറുപടിയുമായി കാലിക്കറ്റ് സർവകലാശാല. മാർക്കുകൾ പുറത്തുവിടാനാകില്ലെന്നും ഇന്റർവ്യൂ ബോർഡ് അംഗങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുമെന്നുമാണ് സർവകലാശാല നൽകിയ വിശദീകരണം. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് മാത്രം ഉപയോഗിക്കുന്ന വകുപ്പിന്റെ പേരു പറഞ്ഞാണ് സർവകലശാലയുടെ ഈ മറുപടി.

നേരത്തെ കാലിക്കറ്റ് സർവകലാശാലയിലെ മലയാളം വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസർ നിയമനം സ്വന്തക്കാരെ തിരുകികയറ്റിയെന്ന ആക്ഷേപത്തെ തുടർന്ന് വിവാദമാകുകയും, തുടർന്ന് ഉദ്യോഗാർത്ഥികൾ ഗവർണർക്ക് പരാതി നൽകുകയും കോടതിയിൽ കേസ് നൽകുകയും ചെയ്‌തിരുന്നു.

അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഭിഭാഷകൻ നൽകിയ വിവരാവകാശ അപേക്ഷയ്ക്കാണ് സർവകലാശാലമറുപടി നൽകിയത്. ഓരോ ഉദ്യോഗാർത്ഥികൾക്കും ലഭിച്ച മാർക്ക് എത്രയാണെന്ന് പുറത്തുവിട്ടാൽ ഇന്റർവ്യൂ ബോർഡ് അംഗങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന വിചിത്രമായ വാദമായിരുന്നു സർവകലാശാലയുടെ മറുപടി. ഇതോടെ സർവകലാശാല ബോധപൂർവ്വം കാര്യങ്ങൾ മറച്ചുവയ്‌ക്കുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button