പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രബല രാഷ്ട്രീയ ശക്തിയാണെന്നും അവരെ കുറച്ചുകാണാൻ കഴിയില്ലെന്നും മമതാ ബാനർജിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. അതേസമയം സംസ്ഥാനത്തെ ഏറ്റവും കരുത്തയായ നേതാവ് മമത ബാനർജിയാണെന്നും എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹംപറഞ്ഞു.
‘ആദ്യ നാല് റൗണ്ടുകളിൽ നടന്നത് വളരെ കടുത്ത പോരാട്ടമാണെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ അത് അർഥമാക്കുന്നത് ബി.ജെ.പി അതിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും തൃണമൂലുമായി കടുത്ത പോരാട്ടമാണ് നേരിടുന്നത് എന്നാണ്.
ബംഗാളിൽ ബി.ജെ.പി പ്രബല ശക്തിയാണ്. മത്സരത്തെ കുറച്ചുകാണുന്നത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന തന്റെ ജോലിയുടെ ഭാഗമല്ല. എന്നാൽ, അവര്‍ 100 കടക്കില്ല. തൃണമൂൽ ആണ് വിജയിക്കാൻ പോകുന്നത്. വലിയ വിജയം നേടും’.പ്രശാന്ത് കിഷോര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പ് തീയതികൾ ഒരു വിഭാഗത്തിന് അനുകൂലമായാണ് തീരുമാനിച്ചതെന്നും പ്രശാന്ത് ആരോപിച്ചു.
Post Your Comments