കുണ്ടറ: കൊല്ലം കുണ്ടറയിലെ പണി കഴിഞ്ഞ റോഡ് ആണ് ഇപ്പോൾ നാട്ടുകാരുടെ സംസാര വിഷയം. റോഡ് പണി തീര്‍ന്നപ്പോള്‍ ഇലക്‌ട്രിക് പോസ്റ്റ് റോഡിന് ഒത്തനടുക്ക്. മണ്‍റോ തുരുത്ത് പഞ്ചായത്തിലാണ് ഈ വിചിത്ര കാഴ്ച. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലയാണ് റോഡിന് മധ്യത്തില്‍ പോസ്റ്റ് വന്നത്. കനറാ ബാങ്ക്-പേഴുംതുരുത്ത് റോഡില്‍ എസ്.വളവിന് 200 മീറ്റര്‍ അടുത്താണ് സംഭവം. ഈ പോസ്റ്റ് അപകടം വിളിച്ചുവരുത്തുമെന്നാണ് നാട്ടുകാർ പറയുന്നത്.
കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിച്ച റോഡാണിത്. യാത്രക്കാർക്ക് സഹായകമാകാൻ പണിത റോഡ് ഇപ്പോൾ നാട്ടുകാർക്കും യാത്രക്കാർക്കും ഒരുപോലെ പ്രശ്നമായിരിക്കുകയാണ്. വിചിത്ര കാഴ്ച വിവാദമായതോടെ പോസ്റ്റിന് മുമ്പില്‍ റിഫ്ലക്ടര്‍ സ്ഥാപിച്ച് പരിഹാരം കാണാമെന്നാണ് അധികൃതര്‍ പറയുന്നത്. വിഷയം ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് സ്ഥലം എം എൽ എ പറയുന്നു.
പോസ്റ്റ് കൂട്ടാതെ റോഡ് പോകുന്ന ഭാഗത്തെ സൈഡ് ഭിത്തി കെട്ടിയതിലും അപാകതയുണ്ട്. പല ഭാഗത്തും കല്ല് ഇടിഞ്ഞിട്ടുണ്ട്. 23 കോടി നിര്‍മ്മാണ ചിലവിലാണ് പള്ളിമുക്ക് – മണ്‍റോതുരുത്ത് റോഡിന്‍റെ നിര്‍മ്മാണം നടക്കുന്നത്. അധികൃതരുടെ അനാസ്ഥമൂലം കോടികളുടെ നഷ്ടമാണ് ഇനി സംഭവിക്കാൻ പോകുന്നത്. (ഫോട്ടോ: മാധ്യമം)
Post Your Comments