Latest NewsKeralaNattuvarthaNews

‘തീവ്രവാദം തടയാന്‍ മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം’; പി.സി. ജോര്‍ജ്

ലൗ ജിഹാദ് ഉള്‍പ്പെടെ വര്‍ഗീയ നിലപാടുകള്‍ ഇന്ത്യയിലെമ്പാടും നടക്കുന്നുവെന്നും തീവ്രവാദം തടയാന്‍ മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും പൂഞ്ഞാർ എം.എൽ.എ പി.സി. ജോര്‍ജ്. തൊടുപുഴയില്‍ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2030 ഓടെ ഇന്ത്യയെ ഒരു മുസ്ലീം രാജ്യമാക്കി മാറ്റണമെന്ന് ഉദ്ദേശിച്ച് കേരളത്തില്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷേ പ്രധാനമന്ത്രി നോട്ട് നിരോധിച്ചതോടുകൂടി പുറത്തുനിന്നുള്ള വരുമാനം നിശ്ചലമായതോടെ ആ മേഖലയില്‍ താമസമുണ്ടായി. ഞാന്‍ പറയും സുപ്രീം കോടതി വിധി തെറ്റാണെന്ന്. എങ്ങോട്ട് പോകുന്നുവെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. തെറ്റിധരിക്കരുത്, ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റമാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം’. പി.സി. ജോര്‍ജ് പറഞ്ഞു.

‘ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള രാഷ്രീയത്തിനപ്പുറത്തുള്ള വര്‍ഗീയ നിലപാടുകള്‍ ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരിക്കുന്നു. ഭരണഘടന പ്രകാരം നമ്മള്‍ ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ്. ആ മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മതേതരത്വം ഈ രീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button