കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. കോഴിക്കോട് -ദുബായ് സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ശനിയാഴ്ച്ച രാത്രി 7.50 ന് പുറപ്പെടേണ്ട വിമാനം പലതവണ റീഷെഡ്യൂൾ ചെയ്ത ശേഷമാണ് റദ്ദാക്കിയത്. വിമാനത്തിന്റെ സമയം പലതവണ പുനക്രമീകരിച്ചതിനെ തുടർന്ന് 200 ലേറെ യാത്രക്കാർക്കാണ് രാത്രിയും പകലും വിമാനത്താവളത്തിൽ കാത്തു നിൽക്കേണ്ടി വന്നത്.
അനിശ്ചിതത്വം തുടർന്നതോടെയാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ന് രാത്രി പത്ത് മണിക്കകം വിമാനം പുറപ്പെട്ടില്ലെങ്കിൽ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തേണ്ടി വരുമെന്നതും യാത്രക്കാരെ പ്രതിസന്ധിയിലാക്കി.
സാങ്കേതിക തകരാറാണ് വിമാനം റദ്ദാക്കാൻ കാരണമെന്നാണ് സ്‌പൈസ് ജെറ്റ് വൃത്തങ്ങൾ പറയുന്നത്. യാത്രക്കാരെ ദുബായിലെത്തിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് സ്‌പൈസ് ജെറ്റ് ഉറപ്പു നൽകിയതോടെയാണ് യാത്രക്കാർ പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറായത്.
Read Also: ലോകായുക്തയ്ക്ക് മുകളിലാണ് ഹൈക്കോടതി; കെ ടി ജലീലിന് നിയമപരമായ തുടർനടപടി സ്വീകരിക്കാമെന്ന് കോടിയേരി
Post Your Comments