തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 747 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 365 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 19 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 4,550 പേർ സംസ്ഥാനത്ത് മാസ്ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു.
തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 335 കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തു. 69 പേരാണ് അറസ്റ്റിലായത്. 4 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
Read Also: ലോകായുക്തയ്ക്ക് മുകളിലാണ് ഹൈക്കോടതി; കെ ടി ജലീലിന് നിയമപരമായ തുടർനടപടി സ്വീകരിക്കാമെന്ന് കോടിയേരി
തിരുവനന്തപുരം റൂറലിൽ 150 കേസുകൾ രജിസ്റ്റർ ചെയ്യുകയും 102 പേർ അറസ്റ്റിലാകുകയും ചെയ്തു. കൊല്ലം റൂറലിൽ 2 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കുകൾ (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ):
തിരുവനന്തപുരം സിറ്റി – 335, 69, 4
തിരുവനന്തപുരം റൂറല്‍ – 150, 102, 0
കൊല്ലം സിറ്റി – 40, 2, 0
കൊല്ലം റൂറല്‍ – 2, 0, 0
പത്തനംതിട്ട – 30, 30, 0
ആലപ്പുഴ- 31, 16, 0
കോട്ടയം – 7, 11, 0
ഇടുക്കി – 15, 17, 1
എറണാകുളം സിറ്റി – 28, 18, 0
എറണാകുളം റൂറല്‍ – 60, 21, 4
തൃശൂര്‍ സിറ്റി – 0, 0, 0
തൃശൂര്‍ റൂറല്‍ – 2, 1, 1
പാലക്കാട് – 3, 4, 0
മലപ്പുറം – 1, 0, 0
കോഴിക്കോട് സിറ്റി – 0, 0, 0
കോഴിക്കോട് റൂറല്‍ – 24, 55, 9
വയനാട് – 1, 0, 0
കണ്ണൂര്‍ – 2, 2, 0
കാസര്‍ഗോഡ് – 16, 17, 0
Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
Post Your Comments