Latest NewsKeralaNews

ലോകായുക്തയ്ക്ക് മുകളിലാണ് ഹൈക്കോടതി; കെ ടി ജലീലിന് നിയമപരമായ തുടർനടപടി സ്വീകരിക്കാമെന്ന് കോടിയേരി

തിരുവനന്തപുരം: ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ ടി ജലീലിന് നിയമപരമായ തുടർ നടപടി സ്വീകരിക്കാമെന്ന് മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോകായുക്തയ്ക്ക് മുകളിലാണ് ഹൈക്കോടതിയെന്നും കോടതിയിൽ റിട്ട് നൽകാനുള്ള അവകാശം ജലീലിനുണ്ടൈന്നും കോടിയേരി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ഇത് സംബന്ധിച്ചുള്ള ശരിയായ തീരുമാനം ജലീലിന് സ്വീകരിക്കാം. മുഖ്യമന്ത്രിയ്ക്ക് ജലീലിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ട്. നിയമവശങ്ങൾ പരിശോധിച്ച് യുക്തമായ തീരുമാനം ഉചിതമായ സമയത്ത് അദ്ദേഹം സ്വീകരിക്കും. ഇ പി ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചതിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചതിനെ ജലീലിന്റെ വിഷയവുമായി താരതമ്യം ചെയ്യാനാകില്ല. അദ്ദേഹം സ്വന്തമായി നിലപാട് സ്വീകരിച്ച് രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. ജയരാജന്റെ പേരിൽ ഒരു കേസു പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കശ്മീരിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുളള ശ്രമം വിഫലമാക്കി സുരക്ഷാസേന; വധിച്ചത് 12 ഭീകരരെ

shortlink

Related Articles

Post Your Comments

Related Articles


Back to top button