കൊച്ചി: കേരളം ലഹരിയിൽ മുങ്ങുകയാണോ? ബംഗലൂരുവില്‍ നിന്നും മയക്കുമരുന്നു ലോബിയുടെ പ്രവര്‍ത്തനം കൊച്ചിയിലേക്ക് മാറ്റിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിൽ നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ നിന്നും നാലുപേരെ അറസ്റ്റ് ചെയ്തു.
നിശാപാർട്ടിക്കിടെ കസ്റ്റംസും എക്സൈസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ നിശാപാർട്ടിയിൽ ഡോക്ടർമാർ മുതൽ വിദ്യാർഥികൾ വരെയുള്ളവർ പങ്കെടുത്തിരുന്നതായാണ് വിവരം. നൂറോളം യുവതി യുവാക്കളാണ് നിശാപാർട്ടിക്ക് എത്തിയതെന്നും റിപ്പോർട്ടുണ്ട്. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ, എക്‌സൈസ് എന്‍ഫോഴിസ്‌മെന്റ്, കസ്റ്റംസ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു കൊച്ചിയിലെ അഞ്ചു ആഡംബര ഹോട്ടലുകളില്‍ നടത്തിയത്.
read also:വിവാഹം കഴിച്ച ശേഷം നിർബന്ധിത മതപരിവർത്തനം; യുവാവിനെതിരെ പരാതിയുമായി യുവതി
റെയ്ഡ് നടക്കുന്നതായി സൂചനകള്‍ ലഭിച്ചതിനെ തുടർന്ന് നിശാപാര്‍ട്ടികളില്‍ നിന്നും യുവതീയുവാക്കള്‍ ചിതറിയോടി. ചക്കരപ്പരമ്പിലെ ഹോളി ഡേ ഇന്നിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഡി. ജെ. പാര്‍ട്ടി നടത്തിയവര്‍ക്ക് പരിശോധക സംഘമെത്തിയപ്പോഴേക്കും രക്ഷപ്പെടാന്‍ സാധിച്ചിരുന്നില്ല. ഉദ്യോഗസ്ഥരെത്തുമ്പോള്‍ മദ്യപിച്ച് അബോധാവസ്ഥയില്‍ നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു നൂറിലധികം വരുന്ന യുവതിയുവാക്കള്‍ എന്നും റിപ്പോർട്ട്.
നിശാ പാര്‍ട്ടി നടത്തിപ്പുകാരുടെയും ഡിസ്‌ക് ജോക്കിയുടെയും ബാഗുകളിലും മുറിയിലും നടത്തിയ പരിശോധനയില്‍ കഞ്ചാവ്,തീവ്രമയക്കുമരുന്നായ എം. ഡി. എം. എ, തിരിച്ചറിയാനാവാത്ത രാസപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ കണ്ടെത്തി.ആലുവ സ്വദേശിയും ബംഗലരൂവില്‍ താമസക്കാരനുമായി ഡിസ്‌ക് ജോക്കി അന്‍സാര്‍ നിശാ പാര്‍ട്ടിയുടെ നടത്തിപ്പുകാരായ നിസ്വിന്‍,ജോമി ജോസ്,ഡെന്നീസ് റാഫേല്‍ എന്നിവരാണ് പടിയിലായത്. രാത്രി 11.40 ന് ആരംഭിച്ച റെയ്ഡ് പുലര്‍ച്ചെ മൂന്നേമുക്കാല്‍ വരെ നീണ്ടു.
നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ഏറിയപങ്കും വിദ്യാര്‍ത്ഥികള്‍, ഡോക്ടര്‍മാരടക്കമുള്ളവരാണെന്നും പോലീസ് പറയുന്നു. ചക്കരപ്പറമ്പിലെ ഹോട്ടലിലടക്കം ലഹരി ഉപയോഗിയ്ക്കുന്ന വാരാന്ത്യപാര്‍ട്ടികള്‍ നടക്കുന്നതായി വിവരങ്ങളുണ്ടായിരുന്നു.
Post Your Comments