Latest NewsUSANewsInternational

കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ; 30 കാരി അറസ്റ്റിൽ

ലോസ്​ ആഞ്​ജലസ്​: അമേരിക്കയിൽ വീടിനുള്ളിൽ അഞ്ചു​ വയസ്സിന്​ താഴെയുള്ള മൂന്നു​ കുട്ടികൾ കഴുത്തിന്​ മുറിവേറ്റ്​ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നു. കുട്ടികളുടെ 30 കാരിയായ മാതാവിനെ ​ പൊലീസ്​ ​അറസ്റ്റ് ചെയ്തിരിക്കുന്നു.

ലോസ്​ ആഞ്​ജലസിന്​ 322 കിലോമീറ്റർ വടക്കുള്ള തുലാർ കൗണ്ടിയിൽ നിന്നാണ്​ മാതാവ്​ ലിലിയാന കാരിലോ (30) അറസ്റ്റിൽ ആയിരിക്കുന്നത്. കുട്ടികളുടെ മുത്തശ്ശി ജോലി കഴിഞ്ഞ്​ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ്​ കൊലപാതകവിവരം അറിയുകയുണ്ടായത്​.

കുട്ടികളുടെ മാതാവ്​ കൊല ചെയ്​തശേഷം രക്ഷപ്പെടാൻ ശ്രമിച്ചതാണെന്ന്​ സംശയിക്കുന്നതായും പിന്നിൽ ആരൊക്കെയാണെന്നതിനെ കുറിച്ച്​ കൂടുതൽ ​അന്വേഷിച്ചുവരുകയാണെന്നും ലോസ്​ ആഞ്​ജലസ്​ പൊലീസ്​ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button