കൊല്‍ക്കത്ത: ബംഗാളിലെ വോട്ടെടുപ്പിനിടെ ഉണ്ടായ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ അഭിപ്രായങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സുരക്ഷാസേനയെയും ജനങ്ങളെയും തമ്മിലടിപ്പിക്കാന്‍ മമത ബാനര്‍ജി നടത്തിയ ശ്രമങ്ങളാണ് എല്ലാത്തിനും പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നിലെ യഥാർത്ഥ കാരണം മമത തന്നെയെന്ന് ആവർത്തിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി.
സീത്ലാകുച്ചില്‍ സി.ഐ.എസ്.എഫ് ജവാന്‍മാരെ ആക്രമിക്കാന്‍ മമത ജനങ്ങളോട് ആഹ്വാനം ചെയ്തതെന്ന് വെളിപ്പെടുത്തുകയാണ് അമിത് ഷാ. ‘കേന്ദ്രസേനയെ ഘരാവോ ചെയ്യാന്‍ മമത ജനങ്ങളെ പ്രേരിപ്പിച്ചതാണ് അക്രമസംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇപ്പോഴും കൊലപാതകങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് മമത ശ്രമിക്കുന്നത്’, അമിത് ഷാ പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ബംഗാളില്‍ നിന്ന് അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും എന്നന്നേക്കുമായി ഇല്ലാതാക്കുമെന്നും അമിത് ഷാ പറഞ്ഞു. ബംഗാളിലെ ശാന്തിപൂരില്‍ ചേര്‍ന്ന പൊതുറാലിക്കിടെയായിരുന്നു ഷായുടെ പരാമര്‍ശം. ബംഗാളിൽ ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് പേർ മരണപ്പെട്ടു.
Post Your Comments