Latest NewsNewsIndia

ബംഗാൾ തെരഞ്ഞെടുപ്പിൽ വ്യാപക അക്രമം; ബി.ജെ.പി സ്ഥാനാർത്ഥി ലോക്കറ്റ് ചാറ്റർജിയുടെ വാഹനത്തിനു നേരെ ആക്രമണം

സംസ്ഥാന നിയമസഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബംഗാളിൽ വ്യാപക ആക്രമണം. ബിജെപി-തൃണമൂൽ സംഘർഷത്തിലും വെടിവെപ്പിലും അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. ഒരു പോളിംങ് ഏജൻറിനെ ബൂത്തിൽ നിന്നും പിടിച്ചിറക്കി കൊണ്ടുവന്ന് വെടിവച്ചു കൊലപ്പെടുത്തി.

ഇതിന് ശേഷം കേന്ദ്രസേനയുടെ വെടിവെപ്പുണ്ടായതായാണ് വിവരം. വെടിവെപ്പിൽ നിരവധിപ്പേർക്ക് പരിക്കേറ്റുവെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. കേന്ദ്ര സേനയുടെ വെടിവെപ്പിൽ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സംഘര്‍ഷത്തിനിടയിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

ഹൂഗ്ളിയിൽ വോട്ടെടുപ്പിനിടെ നടന്ന സംഘർഷത്തിൽ ബി.ജെ.പി എം.പിയും സ്ഥാനാർത്ഥിയുമായ ലോക്കറ്റ് ചാറ്റർജിയുടെ വാഹനത്തിനു നേരെ ആക്രമണം നടന്നു. ചിലയിടങ്ങളിൽ മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. സംഘര്‍‌ഷബാധിത പ്രദേശങ്ങളില്‍ സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button