കൊൽക്കത്ത : മുപ്പത്തഞ്ചു വർഷം ഭരിച്ച സംസ്ഥാനത്ത് ഒറ്റ സീറ്റ് പോലും നേടാൻ കഴിയാത്തതിന്റെ നിരാശയിലാണ് സിപിഎം. മത്സരിച്ചതിൽ 117 സീറ്റിലും കെട്ടിവെച്ച കാശു പോയി എന്നാണ് റിപ്പോർട്ട് . 137 മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിച്ചത്. ഇതിൽ ഇരുപത് മണ്ഡലങ്ങളിൽ മാത്രമാണ് ആകെ പോൾ ചെയ്ത വോട്ടിന്റെ ആറിലൊന്ന് നേടാൻ കഴിഞ്ഞത്. ആറിലൊന്ന് വോട്ടുകൾ നേടിയാലേ കെട്ടിവെച്ച കാശ് തിരിച്ചു കിട്ടുകയുള്ളൂ.
Read Also : അഞ്ചു മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട്‍ അരലക്ഷം കടന്നു
ആകെ നാല് മണ്ഡലങ്ങളിൽ മാത്രമാണ് രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞത്. 2016 ൽ 26 സീറ്റുകൾ നേടിയ പാർട്ടിക്കാണ് അഞ്ച് വർഷത്തിനു ശേഷം ഈ അവസ്ഥ നേരിടേണ്ടീ വന്നത്.മുൻ മുഖ്യമന്ത്രി ജ്യോതിബസു ഇരുപത് വർഷം പ്രതിനിധാനം ചെയ്ത മണ്ഡലമായ സത്‌ഗച്ഛിയയിൽ സിപിഎമ്മിന് ലഭിച്ചത് വെറും ആറു ശതമാനം വോട്ടാണ്.
നിരവധി മണ്ഡലങ്ങളിൽ പതിനായിരത്തിൽ താഴെ മാത്രം വോട്ടുകളാണ് പാർട്ടിക്ക് ലഭിച്ചത്. പ്രമുഖ നേതാവായ കാന്തി ഗാംഗുലിക്ക് കെട്ടിവെച്ച കാശ് ലഭിച്ചില്ല. പോളിറ്റ് ബ്യൂറോ മെംബർ മൊഹമ്മദ് സലിം ചന്ദിത്‌ലയിൽ മൂന്നാം സ്ഥാനത്തായി. ജാദവ്പൂരിൽ സുജൻ ചക്രവർത്തിയാണ് ആശ്വാസമായി രണ്ടാം സ്ഥാനം നേടിയത്. അതേസമയം സിലിഗുരിയിൽ പ്രമുഖ നേതാവ് അശോക് ഭട്ടാചാര്യ മൂന്നാം സ്ഥാനത്തായി. ഇവിടെ ബിജെപിയാണ് ജയിച്ചത്. ജമൂരിയയിൽ മത്സരിച്ച ജെ.എൻ.യു സ്റ്റുഡന്റ്സ് യൂണിയൻ ലീഡർ ഐഷി ഘോഷിനും കെട്ടിവെച്ച കാശ് തിരികെ ലഭിക്കില്ല. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് മീനാക്ഷി മുഖർജിയാകട്ടെ നന്ദിഗ്രാമിൽ നേടിയത് വെറും ആറായിരത്തി ഇരുനൂറു വോട്ടുകൾ മാത്രമാണ്.
Post Your Comments