
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ‘തലൈവി’യുടെ റിലീസ് തീയതി നീട്ടി. ചിത്രത്തിലെ താരങ്ങൾ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. പുതിയ റിലീസ് തീയതി പിന്നീട് പുറത്തുവിടുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറഞ്ഞു. നേരത്തെ ഈ മാസം 26നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്.
ജയലളിതയുടെ സിനിമ ജീവിതവും തുടർന്നുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളും പ്രമേയമാക്കി വിജയേന്ദ്രന്റെ തിരക്കഥയിൽ എ എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കങ്കണ റണൗട്ട് ജയലളിതയായും അരവിന്ദ് സ്വാമി എംജിആറായും എത്തുന്നു.
ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, എന്നീ ഭാഷകളിലാണ് റിലീസിനൊരുങ്ങുന്നത്. ഇന്ന് പുറത്തുവിട്ട തലൈവി’യിലെ ആദ്യ ഗാനത്തിൽ സിനിമ നടിയായുള്ള കഥാപാത്രത്തെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ജി വി പ്രകാശാണ് തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദനാണ് ചിത്രം നിർമ്മിക്കുന്നത്.
Post Your Comments