സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തുവെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി സ്പീക്കറുടെ ഓഫീസ് രംഗത്ത് വന്നു. സ്പീക്കറില്‍ നിന്ന് കസ്റ്റംസ് വിശദീകരണം തേടുക മാത്രമാണുണ്ടായതെന്നും, കസ്‌റ്റംസ് ഇതിനു മുന്‍പ് ഒരു തവണ മാത്രമേ നോട്ടീസ് നല്‍കിയിട്ടുള്ളൂവെന്നും സ്പീക്കറുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
‘തിരുവനന്തപുരം വിമാനത്താവളത്തിലെ വിവാദ കേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കറില്‍നിന്നും ആവശ്യമായ വിശദീകരണം നല്‍കുന്ന കാര്യത്തില്‍ വന്നുകൊണ്ടിരിക്കുന്ന പലതരം ഊഹാപോഹങ്ങള്‍ ശരിയല്ല. ആവശ്യമായ എല്ലാ വിവാദങ്ങള്‍ക്കും വിശദീകരണം നല്‍കാന്‍ തയ്യാറാണെന്ന് നേരത്തെതന്നെ സ്പീക്കര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്’. നിയമസഭയുടെ, ഭരണഘടനാ പദവിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സ്പീക്കറുടെ സൗകര്യം ചോദിച്ചറിഞ്ഞ് ഔദ്യോഗിക വസതിയില്‍വച്ച് കസ്റ്റംസ് വേണ്ട വിശദീകരണം തേടുകയാണുണ്ടായതെന്നും സപീക്കറുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് വെള്ളിയാഴ്ച നാല് മണിക്കൂറോളം ചോദ്യം ചെയ്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണവുമായി സ്‌പീക്കറുടെ ഓഫീസ് രംഗത്ത് വന്നത്.
Post Your Comments