സി.പി.എം അക്രമികളാൽ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ വീട് ആര്‍.എസ്.എസ് നേതാക്കളായ വത്സന്‍ തില്ലങ്കേരി, വി. ശശിധരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ നേതാക്കൾ ആശ്വസിപ്പിച്ചു.
അതേസമയം, പോലീസിന്റെ അന്വേഷണത്തിൽ തൃപ്തരല്ലെന്നും, അന്വേഷണ സംഘത്തെ മാറ്റണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാള്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും.
മന്‍സൂര്‍ കോലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതിപ്പട്ടികയില്‍ ഉൾപ്പെട്ടിരിക്കുന്നവരിൽ അധികവും.
Post Your Comments