തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ പലയിടങ്ങളിലും വിഷുക്കിറ്റ് വിതരണം നിലച്ചു. വേണ്ടത്ര കിറ്റ് എത്തിക്കാത്തതാണ് കാരണം. 90 ലക്ഷം കാർഡുടമകളിൽ 4,16,119 പേർക്ക് മാത്രമാണ് വിഷുക്കിറ്റ് ലഭിച്ചത്. ഇങ്ങനെ പോയാൽ വിഷുവിനു മുമ്പ് എല്ലാർക്കും കിറ്റ് ലഭിക്കില്ലെന്നും ആക്ഷേപമുണ്ട്.
വോട്ടെടുപ്പിന് മുമ്പ് വിഷുക്കിറ്റ് വിതരണം ചെയ്യുന്നത് വിവാദമായപ്പോൾ അത് വിതരണം ചെയ്യാൻ സർക്കാർ കാണിച്ച ഉത്സാഹം വോട്ടെടുപ്പിന് ശേഷം ഉണ്ടായില്ലെന്ന പരാതിയും ഉയരുന്നുണ്ട്. മാർച്ചിലെ കിറ്റ് വിതരണവും പൂർത്തിയായിട്ടില്ല.
Read Also : സിപിഎമ്മുകാര്‍ തന്നെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നാണ് സംശയമെന്ന് കെ സുധാകരൻ
വിഷു സ്പെഷ്യൽ കിറ്റ് വിതരണം മാർച്ച് 29നാണ് ആരംഭിച്ചത്.വിഷുക്കിറ്റ് വോട്ടർമാരെ സ്വാധീനിക്കാനാണെന്നും പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതോടെയാണ് വിവാദമായത്.
Post Your Comments