കണ്ണൂർ: മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതക കേസിൽ പതിനൊന്നു പ്രതികളും സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ. റിമാൻഡിലുള്ള ഷിനോസിനെ കൂടാതെ രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈൽ, സജീവൻ, അശ്വന്ത്, ശശി, സുമേഷ്, ജാബിർ, നാസർ എന്നിവര്‍ അക്രമിസംഘത്തിൽ ഉണ്ടായിരുന്നതായി പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ബോംബ് എറിഞ്ഞത്.
Read Also: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ സൈന്യം വധിച്ചു
എന്നാൽ എഫ് ഐ ആറിൽ പേരുള്ള രതീഷ് ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. ഡിവൈഎഫ്ഐ മേഖല ട്രഷററും ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുമായ സുഹൈലാണ് കൊലപാതക സംഘത്തിന് നേതൃത്വം കൊടുത്തതെന്നാണ് സൂചന. സുഹൈലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് . കണ്ടാലറിയാവുന്ന പതിനാലു പേരടക്കം ഇരുപത്തിയഞ്ചംഗ സംഘമാണ് മൻസൂറിനെയും സഹോദരനെയും അക്രമിച്ചത്.
Post Your Comments