
തിരുവല്ല: പാലക്കാട്ട് നിന്നും തിരുനെൽവേലിയിലേക്ക് പോകുകയായിരുന്ന പാലരുവി എക്‌സ്പ്രസിന്റെ എഞ്ചിന്റെ മുൻ ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെതാണ് മൃതദേഹമെന്നാണ് സൂചന. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Read Also : കോവിഡ് ആശുപത്രിയില്‍ വൻ തീപിടിത്തം ; നിരവധി പേര് മരിച്ചു
പ്ലാറ്റ്‌ഫോമിൽ നിന്ന യാത്രക്കാരാണ് ഇത് ആദ്യം കണ്ടത്. തുടർന്ന് ട്രെയിൻ നിർത്തിയ ശേഷം ലോക്കോ പൈലറ്റിനെയും സ്റ്റേഷൻ അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. റെയിൽവേ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തിരുവല്ല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. കുന്നന്താനം സ്വദേശിയാണ് മരണപ്പെട്ടതെന്ന് സംശയിക്കുന്നതായി തിരുവല്ല സിഐ പറഞ്ഞു.
Post Your Comments