പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ പ്രിയങ്കരമായ ഫലവർഗമാണ് സ്ട്രോബറി. കഴിക്കാൻ രുചിയേറിയ ഫലവർഗമാണെങ്കിലും സ്ട്രോബറിയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയില്ലെന്നതാണ് വസ്തുത. വിറ്റാമിൻ സിയുടെ കലവറയാണ് സ്ട്രോബറി. ആപ്പിളിൽ അടങ്ങിയിട്ടുള്ള ഗുണങ്ങളെല്ലാം സ്ട്രോബെറിയിലും ഉണ്ട്.
Read Also: മൂന്നു വയസുകാരൻ സഹോദരന്റെ മുന്നിലിട്ട് ആറു വയസുകാരിയെ പീഡിപ്പിച്ചു; മുത്തച്ഛനും ബന്ധുവും അറസ്റ്റിൽ
പൊട്ടാസ്യം, ഫോളിക് ആസിഡ്, നാരുകൾ, മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിൻ കെ, വിറ്റാമിൻ ബി സിക്സ് എന്നീ ഘടകങ്ങളും സ്ട്രോബറിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. സ്ട്രോബെറിയിലുള്ള പൊട്ടാസ്യം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. സ്‌ട്രോബറിയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി അണുബാധകൾക്കെതിരെ പ്രവർത്തിക്കുകയും രോഗ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.
സ്ട്രോബറി കഴിക്കുന്നതിലൂടെ ഹൃദയാരോഗ്യവും സംരക്ഷിക്കപ്പെടും. ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രക്രിയ എളുപ്പമാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
Read Also: ആശങ്ക കനക്കുന്നു; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
ചർമ്മ സംരക്ഷണത്തിനും സ്‌ട്രോബറി വളരെ മികച്ചതാണ്. ഇതിൽ കാണപ്പെടുന്ന ആൽഫ ഹൈഡ്രോക്സി ആസിഡ് മൃതകോശങ്ങളെ അകറ്റി ചർമ്മത്തിന് തിളക്കവും ഭംഗിയുമേകും. ചർമ്മത്തിലെ സുഷിരങ്ങൾ ചെറുതാക്കി മുഖക്കുരുവിനെ പ്രതിരോധിക്കാനും സ്ട്രോബറിയ്ക്ക് കഴിവുണ്ട്. മുടിയുടെ വളർച്ചയ്ക്കും മുടിക്ക് കരുത്തും ആരോഗ്യവും വർധിപ്പിക്കാനും സ്ട്രോബറി കഴിക്കുന്നത് നല്ലതാണ്.
Read Also: സംസ്ഥാനത്തെ 8 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Post Your Comments