മലപ്പുറം : കോട്ടക്കലിന് സമീപം പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ പുരാതന ക്ഷേത്രമായ പുത്തൂര്‍ തണ്ണീര്‍ ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തില്‍ മൂന്നാഴ്ച മുമ്പാണ് മതസൗഹാര്‍ദം വിളിച്ചോതിയ ഉത്സവം നടന്നത്.
ശ്രീകോവിലിന് മുന്‍വശത്തേക്ക് കല്ലും മണ്ണും എറിഞ്ഞ നിലയിലാണ്. മച്ചിന്റെ ഓടുകളും ഓഫിസിന് സമീപം സ്ഥാപിച്ച വലിയ കണ്ണാടിയും ബള്‍ബും തകര്‍ത്തിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് ആറോടെ വിളക്ക് കൊളുത്താന്‍ വന്ന ഭക്തയാണ് ക്ഷേത്രം അലങ്കോലപ്പെട്ടത് കാണുന്നത്. തുടര്‍ന്ന് ക്ഷേത്രത്തിലെ ശാന്തിക്കാരന് ഹരിഹരന് നമ്പൂതിരിയെ അറിയിച്ചു.
ക്ഷേത്രം ഭാരവാഹികളായ സി.എം. രാമദാസ് മേനോന്, മേലെ പുരക്കല്‍ ഹരിദാസന് വൈദ്യര്, കെ.പി. രാധാകൃഷ്ണന് നായര്‍, വാര്‍ഡ് അംഗം സഫ്വാന് പാപ്പാലി, പഞ്ചായത്ത് അംഗം ചോലയില്‍ ഇസ്മയില്‍, വളപ്പില്‍ പ്രേംകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. മതസൗഹാര്‍ദം തകര്‍ക്കുന്ന പ്രവൃത്തി ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക്ഷേത്രം സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീന് ആവശ്യപ്പെട്ടു.
Post Your Comments