തിരുവനന്തപുരം: വ്യാജരേഖകള്‍ ചമച്ച് വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അവഹേളിക്കുന്ന നുണകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന പരാതിയുമായി ബിജെപി കഴക്കൂട്ടം സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. മാധ്യമപ്രവര്‍ത്തകന്‍ നന്ദകുമാർ കോട്ടയം പാലാ സ്വദേശി അജിത് കുമാർ എന്നിവർക്കെതിരെയാണ് ശോഭ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയത്.
നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നന്ദകുമാറും അജിത്തും ഗൂഢാലോചന നടത്തിയെന്ന് വ്യക്തമായ വിവരമുണ്ടെന്ന് ശോഭ പറഞ്ഞു. ഇതിന്റെ തെളിവുകളും പരാതിക്കൊപ്പം സമര്‍പ്പിച്ചു.
read also:കോവിഡ് രോഗിയുമായി പോയ ആംബുലൻസ് വഴിയരുകിൽ നിർത്തി ജൂസ് കുടിച്ച് ആരോഗ്യപ്രവർത്തകർ ; വീഡിയോ പുറത്ത്
ക്രിമിനല്‍ ഗൂഢാലോചനയ്ക്കും വ്യക്തിഹത്യയ്ക്കും വ്യാജ രേഖ ചമയ്ക്കലിനും എതിരേ കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നു വ്യക്തമാക്കിയ ശോഭ പൊതുപ്രവര്‍ത്തകരും അല്ലാത്തവരുമായ, ഇത്തരത്തില്‍ ആക്രമണത്തിന് ഇരയാകേണ്ടി വരുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയുള്ള ഇടപെടലും പോരാട്ടവുമാണിതെന്നും പ്രതികരിച്ചു.
Post Your Comments