COVID 19Latest NewsIndiaNews

കോവിഡ് രോഗിയുമായി പോയ ആംബുലൻസ് വഴിയരുകിൽ നിർത്തി ജൂസ് കുടിച്ച് ആരോഗ്യപ്രവർത്തകർ ; വീഡിയോ പുറത്ത്

ഭോപ്പാൽ: കോവിഡ് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് വഴിയിൽ നിർത്തി പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകൻ പുറത്തിറങ്ങി കടയിൽ നിന്നും ജ്യൂസ് ഓർഡർ ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ വൈറൽ ആകുന്നത്.

Read Also : കോവിഡിനെ പ്രതിരോധിക്കാൻ സർജിക്കൽ മാസ്‌കും ഫേസ് ഷീൽഡും ധരിച്ചിട്ട് കാര്യമില്ലെന്ന് ഗവേഷകർ

വഴിയോരത്ത് കരിമ്പിൻ ജ്യൂസ് വിൽക്കുന്ന കടയ്ക്ക് മുന്നിലാണ് ആരോഗ്യ പ്രവർത്തകൻ ആംബുലൻസ് നിർത്തിയത്. ആരോഗ്യ പ്രവർത്തകന്റെ പ്രവൃത്തിയിൽ ഒരാൾ ആശങ്ക അറിയിച്ചപ്പോൾ തനിക്ക് കൊറോണ ഇല്ലെന്നും അസുഖമുള്ള ആളെ കൊണ്ടുപോകുക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു ഇയാളുടെ മറുപടി. ആംബുലൻസ് റോഡരികിൽ നിർത്തിയ സമയത്ത് ഒരുപാട് പേർ വാഹനത്തിന് സമീപത്ത് കൂടി നടന്നു പോകുന്നതും വീഡിയോയിൽ ദൃശ്യമാണ്.

പിപിഇ കിറ്റ് ധരിച്ച ഒരു ആരോഗ്യ പ്രവർത്തകൻ പുറത്തിറങ്ങി ജ്യൂസ് ഓർഡർ ചെയ്യുകയും മറ്റെയാൾ വാതിൽ തുറന്ന് പിടിച്ച് മുന്നിലത്തെ സീറ്റിലിരിക്കുന്നതും വീഡിയോയിൽ കാണാം. പുറത്തിറങ്ങിയ ആളുടെ മാസ്‌ക് താടിയിലാണ് ഇരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button