KeralaLatest NewsNews

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ നടപടികൾ ആരംഭിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. മാസ്‌ക് കൃത്യമായി ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കുമെതിരെ കർശന നടപടിയെടുക്കാനാണ് പോലീസിന് നിർദേശം നൽകിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും കർശന നടപടി ഉണ്ടാകും.

Read Also: പരീക്ഷ എഴുതാന്‍ പോയ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വ്യാഴാഴ്ച്ച 236 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 57 പേരെ അറസ്റ്റു ചെയ്യുകയും നാല് വാഹനം പിടിച്ചെടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 862 പേർക്കെതിരെ പിഴ ചുമത്തി.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു വരുന്നവർ ഏഴുദിവസത്തിൽ കൂടുതൽ കഴിയുന്നുണ്ടെങ്കിൽ ആദ്യ ഏഴുദിവസം ക്വാറന്റെയ്‌നിൽ കഴിയണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. എട്ടാം ദിവസം ആർ.ടി.പി.സി.ആർ. പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം. ഏഴുദിവസത്തിനകം മടങ്ങിപ്പോകുന്നെങ്കിൽ ക്വാറന്റീനിൽ കഴിയേണ്ടതില്ല. പ്രതിദിന കോവിഡ് പരിശോധനകളും വർധിപ്പിക്കും. കഴിഞ്ഞദിവസം 33,699 ആർ.ടി.പി.സി.ആർ. പരിശോധനയുൾപ്പെടെ 60,554 പരിശോധനയാണ് സംസ്ഥാനത്ത് നടത്തിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരും വോട്ടുചെയ്യാൻ പോയവരും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണം.

Read Also: ‘തിരുവനന്തപുരത്ത് യുഡിഎഫിന് ഒറ്റ സീറ്റ് മാത്രം’; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാത്തെ കോവിഡ് കേസുകളിൽ വർധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button