തിരുവന്തപുരം: ദേവസ്വം ബോർഡിന്റെ അടിയന്തര യോഗം ഇന്ന്. ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ ആനപ്രേമികളുടെ പ്രതിഷേധം ശക്തമായതോടെയാണ് ദേവസ്വം ബോർഡ് അടിയന്തര യോഗം ചേരുന്നത്. ദേവസ്വം മന്ത്രിയുടേയും പ്രസിഡന്റിന്റേയും നേതൃത്വത്തിലായിരിക്കും യോഗം നടക്കുക. വിവിധ ദേവസ്വങ്ങളുടെ കമ്മീഷണർമാരും ആരോഗ്യവിദഗ്ധരും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ആനകൾക്ക് വേണ്ട പരിചരണം ലഭിക്കാത്ത സാഹചര്യം യോഗത്തിൽ വിശകലനം ചെയ്യും.
Read Also: കോവിഡ് വ്യാപനം രൂക്ഷമാകുന്നു; നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ നടപടികൾ ആരംഭിച്ച് സർക്കാർ
ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞത്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ദേവസ്വം ബോർഡിനെതിരെ ഉണ്ടായത്. അമ്പലപ്പുഴ ക്ഷേത്ര പരിസരത്ത് വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിനെ പ്രതിഷേധക്കാർ തടയുകയും ചെയ്തിരുന്നു. പ്രതിഷേധത്തെ തുടർന്ന് എൻ വാസുവിന് ആനയുടെ ജഡത്തിന് സമീപത്തേക്ക് പോലും എത്താൻ കഴിഞ്ഞിരുന്നില്ല.
ആനപ്രേമികളുടെ പ്രതിഷേധം ശക്തമായതോടെ വിജയകൃഷ്ണന്റെ പാപ്പാന്മാരെ സസ്‌പെൻഡ് ചെയ്തിരുന്നു.
Post Your Comments