തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണക്ക് പരാതി നല്കി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പോസ്റ്റല്‍ വോട്ടുകള്‍ സമാഹരിച്ചത്.
Read Also : യോഗി ആദിത്യനാഥ് സര്‍ക്കാറിന് 14,246 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍
സീല്‍ ചെയ്ത കവറുകളിലല്ല, സഞ്ചിയിലാണ് പല ബൂത്തുകളിലും വോട്ടര്‍മാരില്‍നിന്ന് ബാലറ്റ് വാങ്ങിയത്. ഉപയോഗിക്കാത്ത പോസ്റ്റല്‍ ബാലറ്റുകള്‍ ദുരുപയോഗിക്കുന്നെന്ന ആക്ഷേപവും ശക്തമാണ്. ഇതുസംബന്ധിച്ച് സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമുള്ള ആശങ്ക പരിഹരിക്കണമെന്നും സുരേന്ദ്രന് പരാതിയില്‍ ആവശ്യപ്പെട്ടു.
Post Your Comments