![](/wp-content/uploads/2021/04/webp.net-resizeimage-56.jpg)
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ല ക്യാപ്റ്റൻ ജാക്ക് ഗ്രീലിഷിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും. പരിക്ക് മാറി ഗ്രീലിഷ് ടീമിലേക്ക് തിരിച്ചെത്താനിരിക്കെയാണ് പുതിയ തിരിച്ചടി. താരം ആഴ്ചകളോളം പുറത്തിരിക്കുമെന്ന് ടീം പരിശീലകൻ ഡീൻ സ്മിത്ത് പറഞ്ഞു. പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരായ മത്സരത്തിൽ പരിക്ക് മാറി ഗ്രീലിഷ് പരിക്ക് മാറി തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കാലിനേറ്റ പരിക്ക് കാരണം കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ഗ്രീലിഷ് ആസ്റ്റൺ വില്ല നിരയിൽ കളിച്ചിരുന്നില്ല. കളിച്ച മത്സരങ്ങളിലും ടീമിന് അവരുടെ താളം കണ്ടെത്താനായില്ല. നേരത്തെ ഗ്രീലിഷ് ടോട്ടനത്തിന് എതിരായ മത്സരത്തിൽ മാത്രമേ കളത്തിൽ ഇറങ്ങുകയുള്ളു എന്ന് സ്മിത്ത് പറഞ്ഞിരുന്നു. 29 മത്സരങ്ങളിൽ നിന്ന് 44 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ആസ്റ്റൺ വില്ല.
Post Your Comments