ഫ്രഞ്ച് താരം കിലിയാൻ എംബാപ്പെ പിഎസ്ജിയിൽ തുടരാൻ സാധ്യതയില്ലെന്ന് പ്രമുഖ വാർത്താമാധ്യമമായ ദി ടെലഗ്രാഫ്. പിഎസ്ജിയുമായി പുതിയ കരാറിൽ സൈൻ ചെയ്യാൻ എംബാപ്പെ വിസമ്മതിക്കുന്നതായാണ് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. എംബാപ്പെ യുടെ നിലവിലെ കരാർ 2022ൽ അവസാനിക്കും. എന്നാൽ കരാർ പുതുക്കി താരത്തെ ടീമിൽ തുടരുന്നതിനായി പിഎസ്ജി ശ്രമം തുടരുകയാണ്. എംബാപ്പെ പാരീസിൽ തുടരാനുള്ള സാധ്യത 50/50 ആയി ദി ടെലഗ്രാഫ് റേറ്റു ചെയ്തിട്ടുണ്ട്.
അതേസമയം, എംബാപ്പെ അല്ലെങ്കിൽ ഏർലിങ് ഹാലൻഡ് എന്നിവരെ റയലിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സിദാൻ. ഹാലൻഡിനു എംബാപ്പെക്കാൾ മൂല്യം കുറവായതിനാൽ റയൽ ഡോർട്മുണ്ടിലേക്ക് പോയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ബയേൺ മ്യൂണിക്കിനെതിരെ ഇരട്ട ഗോള നേടി കൊണ്ട് എംബാപ്പെ തന്റെ മൂല്യം ഉയർത്തി. ബയേൺ മ്യൂണിക്കിനെതിരായ പ്രകടനം മാത്രം മതി റയലിന് ഒരു തീരുമാനം എടുക്കാൻ.
Post Your Comments