ബാലുശ്ശേരി: ബാലുശ്ശേരിയിലെ കോണ്‍ഗ്രസ്-സി.പി.ഐ.എം സംഘര്‍ഷത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ധർമ്മജൻ ബോൾഗാട്ടി. തനിക്ക് പേടിയും സങ്കടവുമാണ് തോന്നുന്നതെന്നും തങ്ങളുടെ പ്രവര്‍ത്തകരൊക്കെ ക്രൂരമര്‍ദ്ദനത്തിനാണ് ഇരയായതെന്നും ധര്‍മ്മജന്‍ പറഞ്ഞു.
‘നമ്മുടെ പ്രവർത്തകരെ ഒക്കെ അവർ തല്ലി. പലരും ആശുപത്രിയിലാണ്. പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ചു. നല്ല സങ്കടം ഉണ്ട്. തെരഞ്ഞെടുപ്പ് അല്ലേ. ആശയപരമായിട്ടുള്ള വ്യത്യാസങ്ങളല്ലേ നമുക്ക് ഉള്ളൂ. ഒരാളെ തല്ലാനും കൊല്ലാനും എങ്ങനെയാ കഴിയുന്നത്. എനിക്ക് നല്ലപേടിയുണ്ട്. നാല്‍പത്തഞ്ച് വര്‍ഷമായില്ലേ അവര്‍ ഭരിക്കുന്നു. ഞാന്‍ വന്നപ്പോള്‍ ഒരു മാറ്റം വന്നാലോ എന്ന സങ്കടം ഉണ്ടാവും. അത് അവര്‍ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കാണിച്ചത്.’ ധര്‍മ്മജന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ധര്‍മ്മജന്റെ പ്രതികരണം.
Also Read:ശസ്ത്രക്രിയ വിജയകരം, ക്രിക്കറ്റിലേക്ക് ഉടൻ മടങ്ങിയെത്തുമെന്ന് ശ്രേയസ് അയ്യർ
തെരഞ്ഞെടുപ്പിന് ശേഷം ബാലുശേരിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് സംഘര്‍ഷത്തിന് പിന്നാലെ ഇന്നലെ രാത്രി കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടിരുന്നു. ഉണ്ണികുളത്ത് കോണ്‍ഗ്രസ് ഓഫീസിന് നേരെയായിരുന്നു ആക്രമണം. ഇതിന് പുറമേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ലത്തീഫിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ലത്തീഫിന്റെ കാറും തകര്‍ത്തു. നിരവധി പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
Post Your Comments