മാർച്ച് മാസത്തിലെ ഐസിസിയുടെ മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള പട്ടികയിൽ ഇന്ത്യൻ താരം ഭുവനേശ്വർ കുമാറും. അടുത്തിടെ സമാപിച്ച ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിൽ പുറത്തെടുത്ത മികവാണ് ഭുവനേശ്വറിനെ പട്ടികയിൽ ഇടം നേടാൻ സഹായിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാർ അഞ്ച് ടി20\മത്സരങ്ങളിൽ നിന്ന് മികച്ച എക്കണോമി റേറ്റിൽ പന്തെറിഞ്ഞ് നാല് വിക്കറ്റും നേടി.
കാരണം മാസങ്ങളോളം പുറത്തിരുന്ന ഭുവനേശ്വർ ഇംഗ്ലണ്ടിനെതിരായ പാരമ്പരയിലാണ് തിരിച്ചെത്തിയത്. പുരുഷ വിഭാഗത്തിൽ ഭുവിക്കൊപ്പം അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനും സിംബാബ്‌വെയുടെ സീനൻ വില്യംസുമാണ് മാർച്ച് മാസത്തിലെ മികച്ച താരത്തിന്റെ പട്ടികയിലുള്ളത്.
Post Your Comments