ഇടുക്കി: വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ട്വിസ്റ്റ്. ചിന്നമ്മയുടെ മരണം കൊലപാതകമെന്ന് വ്യക്തമായതായി പൊലീസ് റിപ്പോര്‍ട്ട്. വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഇതോടെ അന്വേഷണം ഊര്‍ജിതമാക്കിയെന്ന് കട്ടപ്പന ഡി.വൈ.എസ്.പി അറിയിച്ചു.
Read Also : സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ദമ്പതികളുടെ ആത്മഹത്യാശ്രമം, ഭര്‍ത്താവ് മരണത്തിന് കീഴടങ്ങി
കോട്ടയം മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പരിസരവാസികളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. സംശയമുള്ളവര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ചിലരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് കട്ടപ്പന എസ്എന്‍ ജംഗ്ഷന് കൊച്ചപുരയ്ക്കല് ജോര്‍ജിന്റെ ഭാര്യ ചിന്നമ്മ(63)യെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും ഭര്‍ത്താവും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
ഭര്‍ത്താവ് ജോര്‍ജ് വീടിന്റെ രണ്ടാം നിലയിലായിരുന്നു ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ താഴത്തെ നിലയില്‍ എത്തിയപ്പോഴാണ് ചിന്നമ്മ കട്ടിലില്‍ നിന്നും വീണ് കിടക്കുന്നത് കണ്ടത്. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വീട്ടമ്മ അണിഞ്ഞിരുന്ന നാല് പവനോളം സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ വീടിനുള്ളില്‍ നിന്നും മറ്റൊന്നും കവര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. വിരലടയാള വിദഗ്ധരെ ഉള്‍പ്പടെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവ് ശേഖരിച്ചിട്ടുണ്ട്.
Post Your Comments