ഭോപ്പാല്‍: കൊവിഡ് ബാധിതനായ വ്യക്തിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസ് നിർത്തി ജ്യൂസ് കുടിച്ച് ആരോഗ്യ പ്രവർത്തകൻ. മധ്യപ്രദേശിലെ ഷാഡോള്‍ ജില്ലയിലാണ് സംഭവം. യുവാവിൻ്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. പി.പി.ഇ കിറ്റ് ധരിച്ച ഒരു ആരോഗ്യ പ്രവര്‍ത്തകനാണ് ആംബുലന്‍സ് നിര്‍ത്തിയ ശേഷം ജ്യൂസ് കടയില്‍ കയറി ജ്യൂസിനായി കാത്തുനില്‍ക്കുന്നത്.
ഇയാള്‍ പി.പി.ഇ കിറ്റാണ് ധരിച്ചിരിക്കുന്നതെങ്കിലും മുഖത്തെ മാസ്‌ക്ക് താഴ്ത്തിയാണ് കടയില്‍ നില്‍ക്കുന്നത്. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ പി.പി.ഇ കിറ്റ് ധരിച്ച് ആംബുലന്‍സിനുള്ളില്‍ ഇരിക്കുന്നതും വീഡിയോയിൽ കാണാം. തിരക്കേറിയ റോഡില്‍ ഇത്തരത്തില്‍ പെരുമാറുന്നത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകാം. നിണ്ടൾ കൊവിഡ് രോഗിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയല്ലേയെന്ന വഴിയാത്രക്കാരൻ്റെ ചോദ്യത്തിന് ‘എനിക്കല്ലല്ലോ, അയാൾക്കല്ലേ കൊവിഡ്?’ എന്നാണ് ഇയാൾ മറുപടി നൽകുന്നത്.
‘ഞാന്‍ ഈ ജ്യൂസ് കുടിക്കട്ടെയെന്നുമാണ്‘ ഇയാള്‍ പറയുന്നത്. ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതുകണ്ടതോടെ ഇയാള്‍ മാസ്‌ക് മുഖത്തേക്ക് കയറ്റിയിടുന്നതും വീഡിയോയില്‍ കാണാം. മാസ്‌ക് കൃത്യമായി ധരിക്കാതെ പൊതുസ്ഥലത്ത് ഇറങ്ങുന്നത് നിയമ ലംഘനമാണെന്നിരിക്കെയാണ് ആരോഗ്യപ്രവര്‍ത്തകന്‍ തന്നെ ഇത്തരത്തിൽ പെരുമാറിയിരിക്കുന്നത്.
शहडोल में कुछ स्वास्थ्यकर्मी एक #कोरोना संक्रमित को लेकर खुलेआम शहर के बीच घूमते नजर आए, यही नही कोरोना संक्रमित को लेकर शहर के बीच गन्ने के जूस का आनंद लेते रहे @ndtv @ndtvindia #COVID19India pic.twitter.com/Qg07TcR6ei
— Anurag Dwary (@Anurag_Dwary) April 9, 2021
Post Your Comments