Latest NewsNewsIndia

സിനിമാ നിർമ്മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും ആത്മഹത്യ ചെയ്ത നിലയിൽ

മുംബൈ: ബോളിവുഡ് സിനിമാ നിർമ്മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും ആത്മഹത്യ ചെയ്തു. അസ്മിത, മകൾ സൃഷ്ടി എന്നിവരാണ് മരിച്ചത്. അന്ധേരി ഡിഎൻ നഗറിലെ അപ്പാർട്ട്‌മെന്റിനുള്ളിൽ വെച്ച് തീ കൊളുത്തിയാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ സൈന്യം വധിച്ചു

ഐരോളി ബേൺസ് സെന്ററിൽ ചികിത്സയിലിരിക്കെയാണ് സൃഷ്ടി മരിച്ചത്. അമ്മയുടെ വൃക്കരോഗമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് സൃഷ്ടി പോലീസിന് മൊഴി നൽകി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തം; ദേവസ്വം ബോർഡിന്റെ അടിയന്തര യോഗം ഇന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button